യുഎഇ ഗ്ലോബൽ വില്ലേജിന് വർണാഭ തുടക്കം:ഏപ്രിൽ 28വരെ പുതിയ സീസൺ
ദുബൈ: ആഘോഷങ്ങളുടെ ആഗോള സംഗമഭൂമിയായ ദുബൈ ഗ്ലോബൽ വില്ലേജിന് വർണാഭമായ തുടക്കം. ഇനിയുള്ള 180 ദിനങ്ങൾ ദുബൈയിൽ വിനോദങ്ങളുടെ പൊടിപൂരമായിരിക്കും. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് ബുധനാഴ്ച 28ാം സീസണിനായി ആഗോള ഗ്രാമം വീണ്ടും മിഴിതുറന്നിരിക്കുന്നത്. ആദ്യദിനം ഒഴുകിയെത്തിയ പതിനായിരങ്ങളെ ബാൻഡ് മേളങ്ങളുടെയും വന്യമായ നൃത്തച്ചുവടുകളുടെയും അകമ്പടിയിലാണ് അധികൃതർ സ്വീകരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിനോദങ്ങളും ആകർഷണങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏപ്രിൽ 28വരെ സീസൺ നീണ്ടുനിൽക്കും. ദിവസവും വൈകീട്ട് നാലു മുതൽ അർധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കും. 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളും 250ലധികം റസ്റ്റാറന്റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജിൽ ഒരുക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)