കട്ട് ഓഫ് സമയത്തിന് തൊട്ടുമുൻപ് ടിക്കറ്റ് എടുത്തു: പ്രവാസി മലയാളി ഉൾപ്പെടെ 3പേർക്ക് മഹ്സൂസിലൂടെ വമ്പൻ സമ്മാനം
മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് 150-ാം പതിപ്പിൽ വിജയികളായി മൂന്നു പേര്‍. ഒക്ടോബര്‍ 14-ന് നടന്ന നറുക്കെടുപ്പിലാണ് ഒരു ഇന്ത്യൻ പ്രവാസി ഉൾപ്പെടെ മൂന്നു പേര്‍ സമ്മാനങ്ങള്‍ നേടിയത്.മലേഷ്യൻ പൗരനായ 28 വയസ്സുകാരൻ മുഹമ്മദ് ആണ് ആദ്യ വിജയി. ഒരു സുഹൃത്തിലൂടെയാണ് മഹ്സൂസിനെക്കുറിച്ച് മുഹമ്മദ് അറിഞ്ഞത്. മഹ്സൂസ് അക്കൗണ്ടും സോഷ്യൽ മീഡിയയും വഴിയാണ് വിജയിയായ വിവരം മുഹമ്മദ് അറിഞ്ഞത്. വീട് നന്നാക്കാനും കുടുംബത്തിനുമായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ഒരു വയസ്സുകാരൻ മകന്‍റെ ഭാവിക്കായും പണം മാറ്റിവെക്കും.
രണ്ടാമത്തെ വിജയി 34 വയസ്സുകാരനായ ബംഗ്ലാദേശി പൗരൻ ബായെജിദ് ആണ്. സൗദിയിലാണ് താമസം. ടെലിവിഷൻ വാര്‍ത്തയിലൂടെയാണ് മഹ്സൂസിലേക്ക് താൻ ആദ്യം ആകൃഷ്ടനായതെന്ന് ബായെജിദ് പറയുന്നു. ലൈവ് ഷോയിൽ തന്നെ താന്‍ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നാട്ടിൽ പുതുതായി ബിസിനസ് തുടങ്ങാനാണ് ബായെജിദ് ആഗ്രഹിക്കുന്നത്.
സൗദിയിൽ ജീവിക്കുന്ന ഷഫീക് ആണ് മൂന്നാമത്തെ വിജയി. മലയാളിയാണ് അദ്ദേഹം. മൂന്ന് മക്കളുടെ പിതാവായ ഷഫീക്, 26 വര്‍ഷമായി സൗദിയിൽ തന്നെ ജോലിനോക്കുകയാണ്. ശനിയാഴ്ച്ച ടിക്കറ്റ് എടുക്കാനുള്ള കട്ട് ഓഫ് ടൈമിന് തൊട്ടുമുൻപാണ് അദ്ദേഹം മഹ്സൂസ് വാട്ടര്‍ബോട്ടിൽ വാങ്ങിയത്. മഹ്സൂസിൽ നിന്നും കോള്‍ വരുന്നത് വരെ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് ഷഫീക് അറിഞ്ഞിരുന്നില്ല.
വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)