Posted By user Posted On

യുഎഇയിൽ ഇനി കസേര പുറത്തിട്ടാൽ നടപടി: റസ്റ്ററന്റ്, കഫെറ്റീരിയ എന്നിവയ്ക്കും അനുമതി വേണം

അബുദാബി ∙ റസ്റ്ററന്റ്, കഫെറ്റീരിയ, ഹോട്ടൽ എന്നിവയ്ക്കു മുന്നിൽ താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി. ചൂട് കുറഞ്ഞതോടെ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടം ഒരുക്കുന്ന പ്രവണത കൂടിവരുന്ന പശ്ചാത്തലത്തിലാണിത്. കടകൾ, ഭക്ഷണശാലകൾ, കഫേകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കു സമീപത്തെ നടപ്പാതകൾ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി എടുക്കണം. കാൽനട യാത്രയ്ക്ക് തടസ്സമില്ലാത്ത വിധം, ഉപയോഗപ്പെടുത്തുന്ന സ്ഥലത്തിന്റെ അളവ് സഹിതം നഗരസഭയെ അറിയിച്ച് ഫീസടച്ച് അനുമതി എടുക്കേണ്ടതാണ്. ഇതുസംബന്ധിച്ച മാർഗനിർദേശത്തെക്കുറിച്ച് ബോധവൽക്കരണവും ആരംഭിച്ചു. ശുചിത്വവും നഗര സൗന്ദര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *