Posted By user Posted On

മൃതദേഹം കുടുംബം ഏറ്റെടുത്തില്ല; ശ്രീലങ്കൻ യുവാവിന്റെ സംസ്ക്കാരം നടത്തി പ്രവാസി മലയാളികൾ

ഒ​രാ​ഴ്ച മു​മ്പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ഭാ​ര്യ​യും കു​ടും​ബ​വും ത​യാ​റാകാത്തതിനെ തുടർന്ന് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി മ​ല​യാ​ളി കൂ​ട്ടാ​യ്മ. ദു​ബൈ മ​ർ​ക​സ് ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​തൃ​ക​പ​ര​മാ​യ പ്ര​വൃ​ത്തി ന​ട​ന്ന​ത്​. ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി ശി​വാ​ന​ന്ത ഫെ​ർ​ണാ​ഡോ ദു​ബൈ സ്വ​കാ​ര്യ ക​മ്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. റൂ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മ​രി​ച്ച വ്യ​ക്തി​യു​ടെ ബ​ന്ധു​ക്ക​ളോ മ​റ്റോ ഇ​ല്ലാ​ത്ത​തി​നാ​ൽ ദു​ബൈ സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ് വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ന​സീ​ർ ചൊ​ക്ലി, മു​ഹ​മ്മ​ദ്‌ ത്വ​യ്യി​ബ് ഫാ​ളി​ലി സ​നീ​ർ വ​ർ​ക്ക​ല​യും ചേ​ർ​ന്ന് മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​നു​ള്ള രേ​ഖ​ക​ൾ ശ​രി​യാ​ക്കി ജ​ബ​ൽ അ​ലി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും മ​റ​വ് ചെ​യ്യാ​നു​മു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​യി​രു​ന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *