യുഎഇയിൽ സ്കൂൾ ബസുകൾ ഇനി സലാമ ആപ്പ് വഴി നിരീക്ഷിക്കും
അബൂദബിയിൽ സ്കൂൾ ബസിൽ യാത്രചെയ്യുന്ന വിദ്യാർഥികളെ നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഗതാഗതവകുപ്പിന് കീഴിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ‘സലാമ’ എന്നപേരിൽ ആപ്പ് പുറത്തിറക്കിയത്. ‘സലാമ ആപ്പ്’ ഡൗൺലോഡ് ചെയ്താൽ മാതാപിതാക്കൾക്ക് അവരുടെ യുഎഇ പാസ് ഉപയോഗിച്ച് ആപ്പിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. ഇതിൽ മക്കളുടെ സ്കൂൾ ബസ് റൂട്ട്, ഐ.ഡി നമ്പർ, അല്ലെങ്കിൽ സ്കൂൾ നമ്പർ എന്നിവ നൽകിയാൽ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ അവരെ നിരീക്ഷിക്കാം. മക്കൾ സ്കൂളിലെത്തിയാലും തിരിച്ചുവീട്ടിലെത്തിയാലും ഉടൻ രക്ഷിതാക്കൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. കുട്ടികൾ സ്കൂളിലേക്ക് പോകുന്നില്ലെങ്കിൽ അക്കാര്യം ആപ്പിലൂടെ ബസ് സൂപ്പർവൈസറെ അറിയിക്കാനും സംവിധാനമുണ്ട്. സ്കൂള്‍ ബസുകളുടെ നീക്കം അതതു സമയം ആപ്ലിക്കേഷഷനിലൂടെ അറിയാനാവും. ബസ് എപ്പോള്‍ പുറപ്പെട്ടു, എവിടെയെത്തി, ബസില്‍ കയറിയ വിദ്യാര്‍ഥികളുടെ ആകെ എണ്ണം, ബസ് വീടിന് മുന്നിലെത്തുമെന്ന് പ്രതീക്ഷിത സമയം തുടങ്ങിയ വിവരങ്ങൾ നോട്ടിഫിക്കേഷനായി മാതാപിതാക്കള്‍ക്കു നല്‍കുക. അതോടൊപ്പം വിദ്യാർഥി സ്കൂളിലെത്തിയില്ലെങ്കില്‍ സ്കൂള്‍ അധികൃതര്‍ക്ക് ആപ്പിലൂടെ രക്ഷിതാക്കളെ അറിയിക്കാനും സംവിധാനമുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)