യുഎഇ; തുറസ്സായ ഇടങ്ങളിൽ ഇരിപ്പിടങ്ങള്‍ ഒരുക്കുന്ന റസ്റ്റാറന്റുകൾക്കും, കഫേകൾക്കും 5000 ദിര്‍ഹം പിഴ
റസ്റ്റാറന്റുകളുടെയും കഫേകളുടെയും ഉടമകള്‍ക്ക് പുതിയ മാർഗനിര്‍ദേശങ്ങളുമായി അധികൃതർ. തണുപ്പുകാലം തുടങ്ങിയതോടെ തുറസ്സായ ഇടങ്ങളിലേക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കുന്ന നിയമലംഘകര്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. വാണിജ്യ കേന്ദ്രങ്ങള്‍ക്കു സമീപം കടകളും ഭോചനശാലകളും കഫേകളും അടക്കമുള്ള സ്ഥാപനങ്ങള്‍ തുറസ്സായ ഇടങ്ങളില്‍ താല്‍ക്കാലിക ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിന് അനുമതി ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ശുചിത്വപാലനം അടക്കം നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനായി പാലിക്കുകയും ഫീസ് കെട്ടുകയും വേണം. താം പ്ലാറ്റ്ഫോം വഴി ബിസിനസ് ഉടമകള്‍ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കാം. കെട്ടിട ഉടമയുടെ അനുമതിയും ആറുമാസം കാലാവധിയുള്ള വാടക കരാറും നല്‍കണം. ഉടമകള്‍ സമര്‍പ്പിക്കുന്ന തുറസ്സായ ഇടങ്ങളിലെ സ്ഥല അളവും ഇരിപ്പിടങ്ങളുടെ എണ്ണവും പരിശോധിക്കും. ഇരിപ്പിടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവും ഫീസ് നിശ്ചയിക്കുക. തിരിച്ചുനല്‍കുന്ന 10,000 ദിര്‍ഹമാണ് ഫീസ്. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ്. കാലാവധിക്കുശേഷം ഇതു പുതുക്കാവുന്നതാണ്. നിയമം ലംഘിച്ചാല്‍ അനുമതി റദ്ദാക്കും. മേശകളും കസേരകളും തണല്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ട വിശദമായ പ്ലാന്‍ അധികൃതര്‍ നല്‍കും. അനധികൃത ഇരിപ്പിടങ്ങള്‍ക്ക് 5000 ദിര്‍ഹവും പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചാല്‍ 3000 ദിര്‍ഹവും പിഴ ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)