Posted By user Posted On

ഗൾഫിൽ ശമ്പളമില്ലാതെ ജോലി ചെയ്ത് കുടുസു മുറിയില്‍ ദുരിത ജീവിതം അനുഭവിച്ച മലയാളി നാടണഞ്ഞു

റിയാദിൽ ഏജന്റ് കയ്യൊഴിഞ്ഞതോടെ ശമ്പളമില്ലാതെ ജോലി ചെയ്ത് കുടുസു മുറിയില്‍ ദുരിത ജീവിതം അനുഭവിച്ച മലയാളി വനിതാ ശുചീകരണ തൊഴിലാളി നാടണഞ്ഞു. ഒൻപത് മാസം മുൻപ് റിയാദിലെത്തിയ ആലപ്പുഴ സ്വദേശിനിയാണ് റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയത്. പ്രവർത്തകർക്ക് കിട്ടിയ വിവരത്തിെൻറ അടിസഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ത്യൻ എംബസി നൽകിയ ഔട്ട്പാസ് മുഖേനയാണ് ഇവരെ നാട്ടിലെത്തിച്ചത്.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഒൻപത് മാസം മുൻപ് ഒരു സുഹൃത്തിന്‍റെ പരിചയത്തിലുള്ള ട്രാവൽ ഏജൻറ് വഴിയാണ് ആലപ്പുഴ സ്വദേശിയായ വീട്ടമ്മ ഒരു മാൻപവർ സപ്ലൈ കമ്പനിയിലേക്ക് ക്ലീനിങ്ങ് തൊഴിലാളിയായി റിയാദിലെത്തുന്നത്. റിയാദിലെ ഒരു സ്വകാര്യ സ്കൂളിൽ 1,300 റിയാൽ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക് മൂന്ന് മാസം കഴിഞ്ഞപ്പോൾ നിലവിലെ ജോലി നഷ്ടമായി. പിന്നീടങ്ങോട്ട് മറ്റൊരു സ്കൂളിലേക്ക് ഇവരെ മാറ്റിയെങ്കിലും ശമ്പളമില്ലാതെയായിരുന്നു ജോലി ചെയ്തിരുന്നത്.

ഇതിനിടെ ഏജൻസിക്ക് കീഴിൽ ജോലിക്കെത്തിയ നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 40ഓളം വരുന്ന സ്ത്രീ തൊഴിലാളികളെ പാർപ്പിച്ചിരുന്ന സൗകര്യങ്ങൾ ഇല്ലാത്ത ചെറിയ ഒരു മുറിയിലേക്ക് ഏജൻസി മാറ്റി പാർപ്പിക്കുകയായിരുന്നു. അവിടെ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമാവുകയായിരുന്നു. ഭക്ഷണവും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതിനിടയിൽ പല തവണ ഏജൻറുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *