Posted By user Posted On

യുഎഇയിൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ ‘നി​ർ​മി​ത ബു​ദ്ധി’; അറിയാം വിശദമായി

ദു​ബൈ: എ​മി​റേ​റ്റി​ലെ ടാ​ക്സി​ക​ളെ ട്രാ​ക്ക്​ ചെ​യ്യാ​നും ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​നും ‘നി​ർ​മി​ത ബു​ദ്ധി’ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത വ​കു​പ്പി​ന്​ (ആ​ർ.​ടി.​എ) കീ​ഴി​ലെ ദു​ബൈ ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ടാ​ക്സി​ക​ൾ, ലി​മോ​സി​നു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ, വാ​ണി​ജ്യ ബ​സു​ക​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ എ​ന്നി​വ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ടാ​ക്സി ക​ൺ​ട്രോ​ൾ സെ​ൻറ​റി​ൽ​നി​ന്ന്​ നി​രീ​ക്ഷി​ക്കും. 7200 വാ​ഹ​ന​ങ്ങ​ളും 14,500 ഡ്രൈ​വ​ർ​മാ​രും ഇ​ത്ത​ര​ത്തി​ൽ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലി​ന്​ കീ​ഴി​ലാ​കും. ദു​ബൈ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ടാ​ക്സി​ക​ൾ വി​ന്യ​സി​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​തി​വേ​ഗം ന​ട​പ്പാ​ക്കാ​നു​മാ​ണ്​​ ക​ൺ​ട്രോ​ൾ സെ​ൻറ​റി​ൻറെ പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *