ചാരപ്രവർത്തനമെന്ന് ആരോപണം :ഗൾഫ് രാജ്യത്ത് മലയാളിയടക്കം എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
ഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഒരു വർഷം മുമ്പാണ് ഖത്തർ ഇൻറലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അൽ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവർ. ഏകാന്ത തടവിലായിരുന്നു എട്ടുപേരും. നാവികസേനാ ഉദ്യോഗസ്ഥർ ആയിരുന്ന, തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറിൽ തടവിലാക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പൽ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. എട്ടുപേരും ചാരപ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തർ അധികൃതർ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.ഒക്ടോബർ മൂന്നിന് ഇവരുടെ വിചാരണ പൂർത്തിയായി. ഏഴാം തവണ വിചാരണ നടത്തിയതിന് ശേഷമാണ് വിധി പറയാൻ മാറ്റിവെച്ചത്. തുടർന്ന് ഇന്ന് കേസിൽ വിധി പറയുകയായിരുന്നു. എട്ടുപേർക്കും വധശിക്ഷയാണ് വിധിച്ചത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)