Posted By user Posted On

യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന് ഭീക്ഷണി

യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഭീക്ഷണിയുമായി ഇറാഖി സായുധ ഗ്രൂപ്പ്. ഇറാഖിലെ സായുധ സംഘടനയായ ട്രൂ പ്രോമിസ് ബ്രിഗേഡ്‌സ് ആണ് പലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രതികാരമായി ആക്രമണം നടത്തുമെന്ന് ഭീക്ഷണി മുഴക്കിയത്. സയണിസ്റ്റ് അസ്തിത്വവും അവർക്ക് പിന്തുണ നൽകുന്നവരും ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുന്നതും രോഗികൾക്കും, പോരാളികൾക്കും എതിരെ കൊലപാതകം നടത്തുകയും കുടിയിറക്കുന്നതും തുടരുകയാണ്. ക്ഷമിക്കുന്നതിനുള്ള അതിരുകൾ കടന്നിരിക്കുന്നു, യുഎഇയിലും, കുവൈറ്റിലും അമേരിക്കൻ താവളങ്ങൾ തങ്ങൾ ലക്ഷ്യമിട്ടതായുള്ള സന്തോഷവാർത്ത എല്ലാവരേം അറിയിക്കുന്നതായുമാണ് ഭീക്ഷണി സന്ദേശത്തിലെ ഉള്ളടക്കം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *