Posted By user Posted On

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പിന്തുടരാം: ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചിന് നാളെ തുടക്കം

ദു​ബൈ: ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൻറെ ദു​ബൈ മാ​തൃ​ക​യാ​യി വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. ച​ല​ഞ്ചി​ൻറെ ഏ​ഴാം എ​ഡി​ഷ​ൻ ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 26വ​രെ ഒ​രു മാ​സം​ നീ​ളും. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2017ൽ ​ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണി​ത്. ഒ​രു മാ​സം എ​ല്ലാ ദി​വ​സ​വും 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​ന്​ ചി​ല​വ​ഴി​ക്കു​ക​യാ​ണ്​ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ചെ​യ്യേ​ണ്ട​ത്. ഈ ​കാ​ല​യ​ള​വി​നി​ട​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്ക​​പ്പെ​ടും. ന​ട​ത്തം, ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ്​ ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഇ​തി​ൻറെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന ല​ക്ഷ്യ​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *