യുഎഇയിൽ നിയമലംഘനം നടത്തിയ രണ്ട് ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടി
അബൂദബിയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. പൂട്ടിയവയില്‍ ഒരു കേന്ദ്രം ഏകദിന ശാസ്ത്രക്രിയാ കേന്ദ്രമാണെന്നും സമൂഹത്തിന് ഗുരുതര ആരോഗ്യ ഭീഷണി ഉയര്‍ത്തിയ സ്ഥാപനമായിരുന്നു ഇതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മറ്റൊരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച് ലോകോത്തര നിലവാരമുള്ള സേവനമാവണം എമിറേറ്റിലെ ആരോഗ്യ സ്ഥാപനങ്ങള്‍ നല്‍കേണ്ടതെന്നും വകുപ്പ് നിര്‍ദേശിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ മേയ് മാസം രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. മെഡിക്കല്‍ വേസ്റ്റ് നിര്‍മാര്‍ജനം, ബ്ലഡ് കണ്ടെയ്നര്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ അടക്കമുള്ള കാര്യങ്ങളിലാണ് സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)