നവംബർ മൂന്നിന് യു.എ.ഇ പതാകദിനം ആചരിക്കും: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ദുബൈ: നവംബർ മൂന്ന് വെള്ളിയാഴ്ച രാജ്യത്താകമാനം പതാകദിനം ആചരിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ ആഹ്വാനം. സമൂഹ മാധ്യമമായ എക്സ് വഴിയാണ് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയർത്തുന്നതിന് ആവശ്യപ്പെട്ടത്. നവംബർ മൂന്നിന് രാവിലെ 10ന് രാജ്യത്താകമാനം ഒരുമിച്ച് പതാക ഉയർത്താനാണ് നിർദേശിച്ചിരിക്കുന്നത്.
11ാമത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാൽ, ഓഫിസുകളിലും സ്കൂളുകളിലും പാർക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചുചേർന്ന് പതാക ഉയർത്തുന്നതാണ് രീതി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)