മലയാളി വ്യവസായി യുഎഇയിൽ അന്തരിച്ചു
യുഎഇ ഡിഫൻസ് മുൻ ഉദ്യോഗസ്ഥനും ക്വാളിറ്റി അലുമിനിയം മൾട്ടി ടെക് സ്ഥാപകനുമായ പത്തനംതിട്ട കുമ്പനാട് കോട്ടയ്ക്കാട്ട് പുത്തൻവീട്ടിൽ കെ.ടി. മാത്യൂസ് (79) അന്തരിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ. യുഎഇ രൂപീകരണത്തിനു മുൻപേ 1967ൽ ഖോർഫക്കാനിലെത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളാണ് മാത്യൂസ്. 1970 മുതൽ 1991വരെ ഡിഫൻസിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ രാജമ്മ മാത്യൂസ് (റാന്നി, പുല്ലംപള്ളിൽ). മക്കൾ: ഡോ. ജൂബി ലിയോ ജോസഫ് (എൻഎംസി അബുദാബി), ബോബി മാത്യു (ദുബായ്). മരുമക്കൾ: ഡോ. ലിയോ ജോസഫ് (അഡ്നോക്ക് അബുദാബി), ഗുഗു തോമസ് (ഷാർജ).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)