നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി ഉംറ തീർഥാടക മരിച്ചു
റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി തീർഥാടക മരിച്ചു. 14 ദിവസം മുമ്പ് നാട്ടിലെ സ്വകാര്യ സംഘത്തോടൊപ്പം എത്തിയ കോഴിക്കോട് നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) ആണ് മരിച്ചത്. മദീനയിൽനിന്ന് ബുറൈദ വഴി റിയാദ് വിമാനത്താവളത്തിേലക്ക് സഞ്ചരിക്കവേ ബസിൽ വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള യാത്ര സാധിക്കാതിരുന്നതിനാൽ മദീന സന്ദർശനം കഴിഞ്ഞ് റിയാദിലേക്ക് ഉംറ സംഘത്തിൻറെ ബസിൽ യാത്ര ചെയ്യവേ ബുറൈദയിലെത്തിയപ്പോഴായിരുന്നു ശാരീരിക പ്രശ്നമുണ്ടായത്. ബുറൈദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ ഇസ്മായിൽ, ലത്തീഫ്, ഹാരിസ് (ഖത്തർ)
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)