ഗൾഫിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്‌കത്ത്∙ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം.ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരൻ മകൻ സതീഷ് (48) ആണ് ബർക്കകടുത്ത് റുസ്താഖിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചത്. കെട്ടിട നിർമാണ കമ്പനിയിൽ ഫോർമാനായിരുന്നു. ഖുറം ആർ ഒ പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: സുബിത സതീഷ്. മക്കൾ: ദേവ മാനവ്, ദേവതീർത്ഥ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)