യുഎഇയിലെ ഈ വിമാനത്താവളത്തിന് പുതിയ പേര്; എന്താണെന്ന് അറിഞ്ഞോ?
ബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻറെ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പുതിയ നാമം അടുത്ത വർഷം ഫെബ്രുവരി ഒമ്പതുമുതൽ നിലവിൽ വരുമെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് പുനർനാമകരണത്തിന് ഉത്തരവിട്ടത്.ബുധനാഴ്ച മുതൽ വിമാനത്താവളത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ടെർമിനൽ-എ പ്രവർത്തനം തുടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പേരുമാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിലൊന്നാണിത്. ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.28 വിമാനക്കമ്പനികളാണ് ആദ്യഘട്ടത്തിൽ ലോകത്തിലെ 117 കേന്ദ്രങ്ങളിലേക്ക് ടെർമിനൽ എയിൽനിന്ന് സർവിസ് നടത്തുക. നവംബർ ഒന്നുമുതൽ 14 വരെ കാലയളവിനിടയിൽ എയർലൈനുകൾ ടെർമിനൽ എയിലേക്ക് പൂർണമായി സർവിസ് മാറ്റും.വിസ് എയർ അബൂദബി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയർ ഇന്ത്യ, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ അബൂദബി തുടങ്ങിയ വിമാനങ്ങളാണ് ടെർമിനൽ എയിൽനിന്ന് സർവിസ് നടത്തുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)