യുഎഇയിലെ ഈ എമിറേറ്റ്സിൽ ശിശുസംരക്ഷണത്തിന് പുതിയ നയം
അബൂദബി: കുടുംബങ്ങളെയും രക്ഷിതാക്കളെയും പിന്തുണക്കുന്നതിനും കുട്ടികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ശിശുസംരക്ഷണ നയത്തിന് അംഗീകാരം നൽകി അബൂദബി.അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻറെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് പുതിയ നയത്തിന് അംഗീകാരം നൽകിയത്.
ന്യായവും വിവേചനരഹിതവുമായ നടപടികളെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്യുന്ന കേസുകളിൽ ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നയത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് അബൂദബി ഏർളി ചൈൽഡ്ഹുഡ് അതോറിറ്റിയാണ് നയത്തിന് രൂപംനൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)