യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ
യുഎഇയിലേക്ക് ഹാലുസിനോജെനിക് ഗുളികകളും മറ്റ് നിയമവിരുദ്ധ മയക്കുമരുന്ന് വസ്തുക്കളും കടത്താൻ ശ്രമിച്ച യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന ഒരു യാത്രക്കാരനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.7.38 ഗ്രാം ഭാരമുള്ള കൊക്കെയ്‌ൻ, 274.59 ഗ്രാം ക്രിസ്റ്റൽ മെതാംപ് എന്നിവ കൂടാതെ 13.84 ഗ്രാം ഭാരമുള്ള 292 ഹാലുസിനോജെനിക് ഗുളികകൾ, 5 ഹാലുസിനോജെനിക് സ്റ്റാമ്പുകൾ, 13.84 ഗ്രാം ഭാരമുള്ള ഹാലുസിനോജെനിക് പൗഡർ എന്നിവ യാത്രക്കാരൻ തന്റെ ലഗേജിൽ ഒളിപ്പിച്ചതായി കണ്ടെത്തി.
നിയമവിരുദ്ധമായ മയക്കുമരുന്നുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ അധികൃതർ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. കൂടാതെ, മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ അവർ വിമാനത്താവളങ്ങളിലും ദുബായിലെ എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലും ഏറ്റവും പുതിയ പരിശോധനാ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)