യുഎഇയിൽ ഇന്ന് പാതാകദിനം
യുഎഇയുടെ ദേശീയ പതാകദിനം ഇന്ന് ആചരിക്കും. നവംബർ മൂന്ന് രാജ്യത്താകമാനം പതാകദിനം ആചരിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ആഴ്ച ആഹ്വാനംചെയ്തിരുന്നു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും രാവിലെ 10 മണിക്കാണ് പതാക ഉയർത്തുക. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പതാകദിനാചരണത്തിൽ പങ്കാളികളാകും. ദേശീയ ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടും. 2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബർ മൂന്നിന് ആചരിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അധികാരമേറ്റ ദിവസത്തെ അടയാളപ്പെടുത്തിയാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് യു.എ.ഇ ദേശീയപതാകയിലുള്ളത്. പതാക ഉപയോഗത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. പതാക ദീർഘ ചതുരാകൃതിയിലായിരിക്കണം, വീതിയുടെ പകുതി ഉയരത്തിലും നിറങ്ങൾ ശരിയായ ക്രമത്തിലായിരിക്കണം എന്നിവ പ്രധാനമാണ്. സ്ഥിരമായി പതാക സൂക്ഷിക്കുന്നയിടങ്ങളിൽ 45 ദിവസം കൂടുേമ്പാൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പതാകയെ നിന്ദിക്കുന്നത് പിഴയും തടവുമടക്കമുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)