ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സിക്കാനൊരുങ്ങി യുഎഇ
ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ ഗസ്സയിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സിക്കാനൊരുങ്ങി യുഎഇ. ചികിത്സക്കായി കുട്ടികളെ യുഎ.ഇയിലെ ആശുപത്രികളിലെത്തിക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ് യുഎഇയിലെത്തിക്കുക. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ അന്താരാഷ്ട്ര റെഡ്ക്രോസ് പ്രസിഡന്റ് മിർജാന പോൾജാരികുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ചികിത്സാപദ്ധതി പ്രഖ്യാപിച്ചത്. ഗസ്സ മുനമ്പിൽനിന്ന് യുഎഇയിലെ ആശുപത്രിയിൽ എത്തിക്കുന്ന കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുത്ത് തിരികെ പോകുന്നതുവരെയുള്ള മുഴുവൻ ചികിത്സ ചെലവുകളും സർക്കാർ വഹിക്കും. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇസ്രായേൽ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് ഫലസ്തീനിലെ കുട്ടികളാണ്. ഓരോ ദിവസവും നൂറുകണക്കിന് കുട്ടികൾ മരിക്കുകയും ആയിരത്തിലധികം കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv\
Comments (0)