യുഎഇ; അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്ന് സർവിസ് തുടങ്ങി
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യ സര്‍വീസ് തുടങ്ങുന്നത് ഇത്തിഹാദ് എയര്‍വേസാണ്. അബൂദബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇത്തിഹാദ് എയര്‍വേസിന്റെ എയര്‍ബസ് എ 350-1000 വിമാനം 359 പേരുമായി പറന്നുയർന്നതോടെ വിമാനത്താവള രംഗത്ത് അബൂദബി പുതിയൊരു നാഴിക കല്ലുകൂടി പിന്നിട്ടു. ഇത്തിഹാദ് സി.ഇ.ഒ. അന്റോനോല്‍ദോ നെവസ്, മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സി.ഇ.ഒയുമായ ഇലീന സോര്‍ലിനി, ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ ഫ്രാങ്ക് മക് ക്രോറീ എന്നിവർ ടെര്‍മിനലിലെ ആദ്യ യാത്രികരെ സ്വീകരിക്കാനെത്തിയിരുന്നു. വിസ് എയര്‍ അബൂദബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പി.ഐ.എ, സ്മാര്‍ട്ട് വിങ്സ്, സിറിയന്‍ എയര്‍, ഏറോഫ്ളോട്ട്, പെഗാസസ് എയര്‍ലൈന്‍സ് തുടങ്ങി 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. നവംബര്‍ 14 മുതല്‍ 10 എയര്‍ലൈനുകള്‍ കൂടി ടെര്‍മിനല്‍ നിന്ന് സർവിസ് ആരംഭിക്കും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ 637 വിമാനങ്ങള്‍ ടെര്‍മിനല്‍ എയിലൂടെ സർവിസ് നടത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)