Posted By user Posted On

യുഎഇ; ഡെലിവറി ഡ്രൈവർമാർക്ക് തണലേകാൻ 40 വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ കൂടി

യുഎഇയിലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ​ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർക്കായി​ എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാനൊരുങ്ങി അധികൃതർ. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റിയാണ് (ആ​ർ.​ടി.​എ) റൈ​ഡ​ർ​മാ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ല​ക്ഷ്യം​വെച്ച് ​ 40 വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ്​ നി​ർ​മാ​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​രോ ഡെ​ലി​വ​റി​യും പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷം അ​ടു​ത്ത ഓ​ഡ​ർ ല​ഭി​ക്കു​ന്ന​തു​വ​രെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യ​പൂ​ർ​വം വി​ശ്ര​മി​ക്കാ​ൻ സാ​ധി​ക്കും. റോ​ഡ​രി​കി​ലും മ​റ്റും ക​ന​ത്ത ചൂ​ടി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​കും. മി​ക​ച്ച വി​ശ്ര​മം റോ​ഡ്​ സു​ര​ക്ഷ​ വ​ർ​ധി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.വാ​ട്ട​ർ കൂ​ള​ർ, സ്നാ​ക്​ ഡി​സ്​​പെ​ൻ​സ​ർ, മൊ​ബൈ​ൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ണ്ടാ​കും. ഓ​രോ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ലും 10 പേ​ർ​ക്ക്​ വ​രെ ഒ​രേ​സ​മ​യം ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​റേ​ബ്യ​ൻ റേ​ഞ്ച​സ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി, ബി​സി​ന​സ്​ ബേ, ​അ​ൽ ഖൂ​സ്, അ​ൽ ക​റാ​മ, അ​ൽ സ​ത്​​വ, അ​ൽ ജ​ദ്ദാ​ഫ്, മി​ർ​ദി​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ​ല്ലാം ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടും. അ​ൽ ബ​ർ​ഷ​യി​ൽ ര​ണ്ട്​ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ല​വി​ൽ ത​ന്നെ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ദു​ബൈ​യി​ൽ ബൈ​ക്കി​ൽ ഡെ​ലി​വ​റി ന​ൽ​കു​ന്ന ക​മ്പ​നി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ 2,891എ​ണ്ണ​മാ​യി​ട്ടു​ണ്ട്. 2021നേ​ക്കാ​ൾ 40 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​​പ്പെ​ടു​ത്തി​യ​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *