യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ കനത്ത പിഴ; വെർച്വൽ അസറ്റ് ഇടപാടുകാർക്ക് മാർഗനിർദേശം
ദുബൈ: ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന സേവനദാതാക്കൾക്ക് (വി.എ.എസ്.പി.എസ്) മുന്നറിയിപ്പായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.യു.എ.ഇ സെൻട്രൽ ബാങ്കിൻറെ കള്ളപ്പണവിരുദ്ധ ബ്രാഞ്ചാണ് തിങ്കളാഴ്ച പിഴ ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, ഉടമകൾ, സീനിയർ മാനേജർമാർ എന്നിവർ പിഴ ഉൾപ്പെടെ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമായിരിക്കുമെന്ന് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നനെതിരെയും പ്രവർത്തിക്കുന്ന കമ്മിറ്റി (എൻ.എ.എം.എൽ.സി.എഫ്.ടി.സി) വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)