യുഎഇയിലെ പുതിയ ടെർമിനൽ റോഡ് നവീകരണം പൂർത്തിയായി
അബൂദബി: അബൂദബി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം തുറന്ന ടെർമിനൽ എയിലേക്ക് എത്തിച്ചേരുന്ന എമിറേറ്റിലെ തിരക്കേറിയ റോഡുകളിലൊന്നായ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൻറെ (ഇ10) നവീകരണം പൂർത്തിയായി.
ശൈഖ് സായിദ് ബിൻ സുൽത്താൻ ബ്രിഡ്ജ് മുതൽ യാസ് ഐലൻഡ് ബ്രിഡ്ജസ് കോംപ്ലക്സ് വരെയുള്ള അഞ്ച് ലൈനുകൾ അടക്കമുള്ള ഭാഗമാണ് 3.8 കോടി ദിർഹം ചെലവഴിച്ച് പൂർത്തിയാക്കിയത്. 16.7 കിലോമീറ്ററുള്ള റോഡ് നവീകരണമാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്.
പുതിയ റിഫ്ളക്ടറുകൾ സ്ഥാപിക്കൽ, കോൺക്രീറ്റ് ബാരിയറുകൾക്ക് പെയിൻറ് അടിക്കൽ, മെറ്റൽ ബാരിയറുകളുടെ പുനഃസ്ഥാപനം, ടെർമിനൽ എയിലേക്കുള്ള ദിശാബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)