Posted By user Posted On

ഭാ​ഗ്യാന്വേഷികളെ ഇതിലെ ഇതിലെ; നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബി​ഗ്ടിക്കറ്റ്, 10 മാസം കൊണ്ട് നൽകിയത് 201 മില്യൺ ദിർഹം

കഴിഞ്ഞ 31 വർഷമായി ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ഈ വർഷം ഇതുവരെ 409 പേരാണ് ബിഗ് ടിക്കറ്റിലൂടെ വിജയികളായത്. 201 മില്യൺ ദിർഹം മൂല്യമുള്ള ക്യാഷ്, സ്വർണം, ഡ്രീം കാർ പ്രൈസുകളാണ് നൽകിയത്.

മാസം തോറും ക്യാഷ്, ഡ്രീം കാർ

എല്ലാ മാസവും മൂന്നാം തീയതി ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസ് നേടാം. ബിഗ് ടിക്കറ്റ് ലൈവ് ഷോയിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുക. കഴിഞ്ഞ ഒൻപത് മാസമായി ഒൻപത് മൾട്ടി മില്യണയർമാരെ സൃഷ്ടിച്ചു. ഡ്രീം കാർ വിജയികൾ നേടിയത് മസാരാറ്റി, റേഞ്ച് റോവർ, ജീപ്, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകൾ.

ഈ വർഷത്തെ ഗ്രാൻഡ് പ്രൈസ് ജേതാക്കളിൽ പ്രദീപ് കുമാർ മെയ് മാസം മൂന്നിന് നടന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടി. ദീർഘകാല നിക്ഷേപങ്ങളിലാണ് തനിക്ക് ലഭിച്ച സമ്മാനത്തുക പ്രദീപ് കുമാർ ചെലവഴിച്ചത്.

ഫെബ്രുവരിയിൽ 23 മില്യൺ ദിർഹം നേടിയത് രഞ്ജിത് കുമാർ പാലാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് അദ്ദേഹം തുക ചെലവഴിക്കുന്നത്. ഏറ്റവും ഒടുവിൽ ജൂലൈ മാസത്തെ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടിയത് മുഹമ്മദ് അലി മൊയ്ദീൻ ആണ്. 20 സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുത്ത മൊയ്ദീൻ, തനിക്ക് ലഭിച്ച തുക തുല്യമായി ഭാഗിക്കുകയാണ്.

ആഴ്ച്ചതോറും ക്യാഷ് പ്രൈസുകൾ സ്വർണ്ണ സമ്മാനങ്ങൾ

ആഴ്ച്ചതോറും 301 വിജയികൾ ഇതുവരെ സ്വന്തമാക്കിയത് 14,783,365 മില്യൺ ദിർഹം. ആഴ്ച്ചതോറും സ്വർണ സമ്മാനം നേടിയവർ 24 കാരറ്റ് മൂല്യമുള്ള ഒരു കിലോഗ്രാം സ്വർണ്ണമാണ് നേടിയത്. ഇത് മൊത്തം 2,049,000 മില്യൺ ദിർഹം വരും.

1992-ൽ ആരംഭിച്ച ബിഗ് ടിക്കറ്റ് ഒരു മില്യൺ ദിർഹം ക്യാഷ് പ്രൈസാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ അത് 35 മില്യൺ ദിർഹം എത്തിയിരിക്കുന്നു.

നവംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. 11 പേർക്ക് ഗ്യാരണ്ടീഡ് സമ്മാനങ്ങൾ സ്വന്തമാക്കാം. രണ്ട് മുതൽ പതിനൊന്നാം സ്ഥാനം വരെയുള്ളവർക്ക് 59,000 ദിർഹം മൂല്യമുള്ള 24 കാരറ്റ് സ്വർണ്ണം നേടാം.

ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലൂടെ 24 കാരറ്റ് സ്വർണ്ണ സമ്മാനം നേടാം. ഗ്യാരണ്ടീഡ് ക്യാഷ് സമ്മാനങ്ങൾക്ക് പുറമെ ഡ്രീം കാർ ടിക്കറ്റെടുക്കുന്നവർക്ക് ഡിസംബർ മൂന്നിന് ഒരു റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനും അവസരമുണ്ട്. ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും നേരിട്ട് ടിക്കറ്റ് വാങ്ങാം. മറ്റുള്ള മാർഗ്ഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങുന്നവർ യഥാർത്ഥ ടിക്കറ്റ് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/06/12/latest-recording-app-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *