മഹ്സൂസ് നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർ നേടിയത് ഒരു ലക്ഷം ദിർഹം വീതം
മഹ്സൂസ് സാറ്റർഡേ മില്യൺസിൻറെ 153-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം വീതം നേടി മൂന്ന് പേർ. രണ്ട് ഇന്ത്യൻ പ്രവാസികളും ഒരു കെനിയൻ പ്രവാസിയുമാണ് ‘ട്രിപ്പിൾ 100’ ഡ്രോയുടെ ഏറ്റവും പുതിയ വിജയികൾ.ഇന്ത്യക്കാരനായ ഭാഗവത് ആണ് ഒരു വിജയി. 35 വയസ്സുകാരനായ അദ്ദേഹം പത്ത് വർഷമായി കുവൈറ്റിൽ ജീവിക്കുകയാണ്. സഹപ്രവർത്തകരാണ് മഹ്സൂസിനെക്കുറിച്ച് ഭാഗവതിനോട് ആദ്യം പറയുന്നത്. സ്ഥിരമായി മഹ്സൂസ് കളിക്കുന്ന അദ്ദേഹം ഇത്തവണത്തെ ലൈവ് ഡ്രോ കണ്ടില്ല. പിന്നീട് മൊബൈലിൽ ഫലം പരിശോധിച്ചപ്പോഴാണ് തൻറെ ഐഡി തെരഞ്ഞെടുക്കപ്പെട്ടതായി മനസ്സിലായത്.
ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യനായി യു.എ.ഇയിൽ ജോലി ചെയ്യുന്ന 50 വയസ്സുകാരൻ ഷെറിൻ ആണ് രണ്ടാമത്തെ വിജയി. എല്ലാ ആഴ്ച്ചയും മഹ്സൂസ് കളിക്കുന്ന അദ്ദേഹത്തിന് ടോപ് പ്രൈസ് നേടാനാകും എന്ന് തന്നെയാണ് പ്രതീക്ഷ.
കെനിയയിൽ നിന്നുള്ള 47 വയസ്സുകാരനായ മുഹമ്മദാണ് മൂന്നാമത്തെ വിജയി. 24 വർഷമായി അദ്ദേഹം യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ഉറക്കത്തിനിടയ്ക്കാണ് മഹ്സൂസിൽ നിന്നുള്ള കോൾ അദ്ദേഹത്തെ തേടിയെത്തിയത്. താനാണ് വിജയി എന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു എന്നാണ് മുഹമ്മദിൻറെ പ്രതികരണം.
വെറും 35 ദിർഹം മുടക്കി മഹ്സൂസ് സാറ്റർഡേ മില്യൺസ് വാട്ടർ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് 20,000,000 ദിർഹം ടോപ് പ്രൈസ് നേടാം. രണ്ടാം സമ്മാനം 150,000, മൂന്നാം സമ്മാനം 150,000, നാലാം സമ്മാനം 35 ദിർഹം മൂല്യമുള്ള മഹ്സൂസ് ഗെയിം, അഞ്ചാം സമ്മാനം അഞ്ച് ദിർഹം. കൂടാതെ ആഴ്ച്ചതോറുമുള്ള ട്രിപ്പിൾ 100 ഡ്രോയിലൂടെ മൂന്നു പേർക്ക് AED 100,000 വീതം.
Comments (0)