Posted By user Posted On

പ്രവാസികൾക്ക് തിരിച്ചടി: യു എയിലെ ആരോഗ്യ ഇൻഷുൻസ് പ്രീമിയത്തില്‍ 35 ശതമാനം വരെ വര്‍ധന

അബുദാബി യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. 10 മുതല്‍ 35 ശതമാനം വരെ വര്‍ധനവാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായിരിക്കുന്നത്. പന്ത്രണ്ടോളം ഇന്‍ഷുറന്‍സ് കമ്പനികളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രീമിയം ഉയര്‍ത്തിയത്. മറ്റ് കമ്പനികളും നിരക്ക് വര്‍ധനയുടെ പാതയിലാണ്.

പ്രീമിയം വര്‍ധിപ്പിച്ചത് കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങള്‍. അപൂര്‍വം കമ്പനികള്‍ മാത്രമാണ് കുടുംബാം​ഗങ്ങൾക്ക് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. കൊവിഡിന് ശേഷം ആരോ​ഗ്യപ്രശ്നങ്ങൾ കൂടിയതും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് കൂടിയതമാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ വാദം. ജോലിക്കാർക്ക് കമ്പനി ഇൻഷുറൻസ് നൽകുമെങ്കിലും ഭൂരിഭാ​ഗം കുടുംബാം​ഗങ്ങളുടെയും ഇൻഷുറൻസ് തുക അടയ്ക്കുന്നത് വ്യക്തികളാണ്

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *