യുഎഇയിൽ നിശ്ചിത സ്ഥലത്തല്ലാതെ വാഹനം തിരിച്ച 29,463 ഡ്രൈവർമാർക്ക് പിഴ
യുഎഇയിൽ നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ റോഡിൽ വാഹനങ്ങൾ തിരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഈ വർഷം നിയമവിരുദ്ധമായി വാഹനം ടേൺ ചെയ്തത് വഴിയുണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായും അധികൃതർ വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ 29,463 പേർക്ക് ഇതിനകം പിഴയിട്ടിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ദുബൈ പൊലീസ് നിരവധി നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. പൊലീസിന്റെ സ്മാർട് ട്രാഫിക് സംവിധാനം വഴി വാഹനങ്ങൾ തിരിക്കുമ്പോഴുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിയമം പാലിക്കാത്തതിനാലുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ട് -അധികൃതർ വ്യക്തമാക്കി. യുഎഇ ട്രാഫിക് നിയമമനുസരിച്ച്, തെറ്റായ ടേണിങ് നടത്തുന്ന ഡ്രൈവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)