Posted By user Posted On

സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടി, കണ്ണടച്ച് നമ്പറുകൾ തെരഞ്ഞെടുത്തു: ഒടുവിൽ പ്രവാസി ഇന്ത്യക്കാരനെ തേടി വൻ തുകയുടെ ഭാ​ഗ്യമെത്തി

ദുബൈ: നറുക്കെടുപ്പുകൾ ഭാഗ്യപരീക്ഷണങ്ങളാണ്. ചിലർ ലക്കി നമ്പറുകളോ ജീവിതത്തിലെ നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ട നമ്പറുകളോ ആണ് ലോട്ടറികൾ വാങ്ങുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കുമ്പോഴും തെരഞ്ഞെടുക്കുക. എന്നാൽ ഒന്ന് നോക്കുക പോലും ചെയ്യാതെ തെരഞ്ഞെടുത്ത നമ്പറുകൾ ‘ലക്കി’ ആയാലോ. അത്തരത്തിലൊരു മാജിക് ആണ് പ്രവാസി ഇന്ത്യക്കാരനായ മനോജ് ഭാവ്സറിൻറെ ജീവിതത്തിൽ സംഭവിച്ചത്. എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ഫാസ്റ്റ്5 നറുക്കെടുപ്പിലാണ് മനോജിനെ തേടി ഭാഗ്യമെത്തിയത്. 42കാരനായ മനോജ് ഇലക്ട്രോണിക്സ് ടെക്നീഷ്യനാണ്. 16 വർഷമായി അബുദാബിയിൽ താമസിച്ച് വരികയാണ് ഈ മുംബൈ സ്വദേശി. നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയ മനോജിന് പല രാത്രികളിലും ഉറക്കം പോലം നഷ്ടപ്പെട്ടു. 2023 തുടക്കത്തിൽ സുഹൃത്തുക്കൾ വഴി എമിറേറ്റ്സ് ഡ്രോയെ കുറിച്ച് അറിയുകയും നറുക്കെടുപ്പിൽ എല്ലാ ആഴ്ചകളിലും പങ്കെടുത്ത് തുടങ്ങുകയുമായിരുന്നു. എല്ലാ സമയത്തും നമ്പറുകൾ തെരഞ്ഞെടുക്കുമ്പോൾ കണ്ണുകളടക്കുന്നത് മനോജിൻറെ രീതിയാണ്. ഇത്തവണയും പതിവ് പോലെ കണ്ണടച്ച് ക്രമരഹിതമായി തെരഞ്ഞെടുത്ത നമ്പറുകൾ മനോജിൻറെ ജീവിതം മാറ്റി മറിച്ചു. 75,000 ദിർഹമാണ് ഫാസ്റ്റ്5 നറുക്കെടുപ്പിൽ അദ്ദേഹം സ്വന്തമാക്കിയത്, 17 ലക്ഷം ഇന്ത്യൻ രൂപ. അഭിനന്ദനം അറിയിച്ച് ഇ മെയിൽ ലഭിച്ചപ്പോൾ തന്നെ അമ്മയെ വിളിച്ചു. എന്നാൽ സമ്മാനവിവരം ഒരു രഹസ്യമാക്കി വെച്ചുകൊണ്ട് നറുക്കെടുപ്പിൻറെ ലൈവ് സ്ട്രീമിങ് കാണാൻ അമ്മയോട് പറഞ്ഞു. സ്ക്രീനിൽ വിജയിയായി എൻറെ പേര് കണ്ടതോടെ അമ്മയ്ക്ക് വളരെയേറെ സന്തോഷമായി- മനോജ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി അലട്ടി കൊണ്ടിരിക്കുന്ന ബാധ്യതകൾ തീർക്കാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് മനോജിൻറെ പദ്ധതി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *