Posted By user Posted On

വൻ തൊഴിലവസരങ്ങൾ; യുഎഇയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്: 200,000 തൊഴിലവസരങ്ങൾ

ദുബൈ: വൻ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെൻറ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിൻറനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകളുള്ളത്. ഇതിനായി ദുബൈയിൽ റിക്രൂട്ട്മെൻറ് ഡ്രൈവ് നടത്തും. ദുബൈയ്ക്ക് പുറമെ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഈ വർഷം റിക്രൂട്ട്മെൻറ് നടത്തും. 2024 അവസാനത്തോടെ 300 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. 2024 ആദ്യപാദത്തിൽ ആഘ്യ ഘട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയറിൻറെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പീറ്റർ ബെല്ല്യു പറഞ്ഞു. ഒക്ടോബറിൽ ലണ്ടനിൽ എയർലൈൻ റിക്രൂട്ട്മെൻറ് റോഡ് ഷോ നടത്തിയിരുന്നു. ലോഞ്ചിങ് പ്രഖ്യാപിച്ച ശേഷം ഇതിനോടകം 900,000 അപേക്ഷകൾ ലഭിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷകൾ അയച്ചു. ഇതിൽ 52 ശതമാനം സ്ത്രീകളാണെന്നും പീറ്റർ ബെല്ല്യു പറഞ്ഞു. സൗദി സോവറിൻ വെൽത്ത് ഫണ്ട് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആരംഭിച്ച എയർലൈൻ 2030 ഓടെ നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *