യുഎഇ; മണിക്കൂറുകളോളം സൈക്ലിങ് ട്രാക്കായി ശൈഖ് സായിദ് റോഡ്; പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍
ദുബായ് റൈഡിന്റെ 2023 പതിപ്പിനുള്ള ഭീമന് സൈക്ലിംഗ് ട്രാക്കായി മാറി ഷെയ്ഖ് സായിദ് റോഡ്. ആയിരക്കണക്കിന് അമച്വര്‍ സൈക്ലിസ്റ്റുകളും സൈക്ലിംഗ് പ്രേമികളും പരിപാടിയില്‍ പങ്കെടുത്തു. നീളമുള്ള ബലൂണുകളും സ്ട്രീമറുകളും വര്‍ണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച് എത്തിയ നിരവധി റൈഡര്‍മാര്‍ റൈഡിന് ആവേശം പകര്‍ന്നു. ലോകത്തെ വ്യത്യസ്ത രാജ്യക്കാരായ ആയിരങ്ങൾ അണിനിരന്ന ദുബൈ റൈഡ് വീണ്ടും ചരിത്രം കുറിച്ച് പര്യവസാനിച്ചു. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റൈഡ് ഞായറാഴ്ച അതിരാവിലെയാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ റൈഡിൽ അണിചേർന്നു. 6.15 മുതൽ 8.15 വരെയായിരുന്നു റൈഡ്. ഫാമിലി, ജനറൽ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റൈഡ് നടന്നത്. ജനറൽ റൈഡ് 12 കിലോമീറ്ററും ഫാമിലി റൈഡ് നാല് കിലോമീറ്ററുമായിരുന്നു. കൂടുതൽ പേർ പങ്കെടുത്തത് ഫാമിലി റൈഡിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) അവിഭാജ്യ ഘടകമായ ദുബായ് റൈഡിന്റെ നാലാമത്തെ പതിപ്പാണിത്. കുടുംബ സൗഹൃദമായ 4 കിലോമീറ്റര്‍ റൂട്ടും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ 12 കിലോമീറ്റര്‍ റൈഡും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന് സൈക്ലിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നു. ദുബായിലെ വിവിധ ആകര്ഷണങ്ങള് മറികടന്നായിരുന്നു റൈഡ് നടന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)