യുഎഇയിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ് ഇപ്രകാരം
യുഎഇയിൽ നവംബർ 15-18 തീയതികളിൽ യുഎഇയിൽ വ്യത്യസ്ത തീവ്രതയുള്ള മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എമിറേറ്റ്‌സിൽ 28 ദിവസം തുടർച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്.നവംബർ 15 ബുധനാഴ്ച, രാജ്യം മേഘാവൃതമായിരിക്കും, വൈകുന്നേരത്തോടെ മഴ പ്രതീക്ഷിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, വടക്ക്, തീരപ്രദേശങ്ങളിൽ ഇടിമിന്നലും മഴയും പ്രതീക്ഷിക്കാം.രാജ്യത്തിന്റെ കിഴക്ക് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും മഴ പ്രവചനവും നിലനിൽക്കെ ശനിയാഴ്ച കാലാവസ്ഥയ്ക്ക് ശമനമുണ്ടാകും.യുഎഇയിൽ ഈയിടെയായി സുഖകരമായ കാലാവസ്ഥയാണ് കാണുന്നത്. തിങ്കളാഴ്ചയാണ് രാജ്യത്ത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, അൽ ഐനിലെ റക്നയിൽ മെർക്കുറി 10 ഡിഗ്രി സെൽഷ്യസിൽ താഴെയായി. ദുബായിലെ അൽ മർമൂം, ലഹ്ബാബ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് ആണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)