Posted By user Posted On

യുഎഇയിൽ പറക്കും കാ​​റോട്ട മത്സരം വരുന്നു

ദു​ബൈ: ലോ​ക​ത്ത്​ ആ​ദ്യ​മാ​യി പ​റ​ക്കും കാ​റു​ക​ളു​ടെ റേ​സി​ങ്​ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി യു.​എ.​ഇ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​റ​ക്കും കാ​റു​ക​ൾ നി​ർ​മി​ക്കു​ന്ന ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ മെ​ക്ക ഫ്ലൈ​റ്റി​ൻറെ സി.​ഇ.​ഒ ക്രി​സ്റ്റ്യ​ൻ പി​നി​യ ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2025ൻറെ അ​വ​സാ​ന​ത്തോ​ടെ പ​റ​ക്കും റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി. ദു​ബൈ​യി​ലോ അ​ല്ലെ​ങ്കി​ൽ യു.​എ.​ഇ​യി​ലെ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മാ​യി​രി​ക്കും മ​ത്സ​ര വേ​ദി. സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ദ്ധ​തി​ക്ക്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.7.34 ദ​ശ​ല​ക്ഷം ദി​ർ​ഹം വി​ല​യു​ള്ള പ​റ​ക്കും കാ​റു​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ക. ഒ​രാ​ൾ​ക്ക്​ മാ​ത്രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന കാ​റു​ക​ൾ​ക്ക്​ ഭൂ​മി​യി​ൽ​നി​ന്ന്​ 4-5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ ക​ഴി​യും. മ​ണി​ക്കൂ​റി​ൽ 250 കി​ലോ​മീ​റ്റ​റാ​ണ്​ പ​ര​മാ​വ​ധി വേ​ഗം. ആ​ദ്യ റേ​സി​ൽ എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രി​ക്കും പ​​ങ്കെ​ടു​ക്കു​ക. ഭൂ​മി​യി​ൽ​നി​ന്ന്​ അ​ഞ്ചു മീ​റ്റ​ർ മാ​ത്രം ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​നാ​ൽ കാ​ണി​ക​ൾ​ക്ക്​ മ​ത്സ​രം കാ​ണാ​ൻ ക​ഴി​യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *