യുഎഇ; ഡ്രൈവിങ് ടെസ്റ്റ് സ്മാർട്ടാകുന്നു; നൂതന സംവിധാനവുമായി പോലീസ്
റാസൽഖൈമയിൽ ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ മികവ് പരിശോധിക്കാനും ലൈസൻസ് നൽകാനും സ്മാർട്ട് സംവിധാനങ്ങളുമായി പൊലീസ്. റാസൽഖൈമ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമിയാണ് നൂതന സ്മാർട്ട് ഡ്രൈവിങ് ടെസ്റ്റ് പ്രോഗ്രാം പുറത്തിറക്കിയത്. കുറ്റമറ്റ രീതിയിൽ ലളിതവും വേഗത്തിലുമാക്കാനാണ് സ്മാർട്ട് സ്ക്രീനിങ് പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ പൊലീസിന്റെ ഡ്രൈവേഴ്സ് ലൈസൻസിംഗ് വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. പരീക്ഷാർഥിയുടെ ഡ്രൈവിങ് രീതികളും മറ്റും വാഹനത്തിനകത്ത് ഘടിപ്പിച്ച കാമറകൾ നിരീക്ഷിക്കും. റിസൽട്ട് ടെക്സ്റ്റ് മെസേജ് വഴി സ്മാർട്ട് സ്ക്രീനിലെത്തും.പരീക്ഷാർഥി വരുത്തിയ വീഴ്ചകളും മറ്റും ഈ റിസൽട്ടിലുണ്ടാകും. ഇത് ഡ്രൈവിങ് ലൈസൻസ് അപേക്ഷകനും കൈമാറും. വെഹിക്കിൾസ് ആൻറ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് രൂപകൽപ്പന ചെയ്താണ് പുതിയ സംവിധാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)