യുഎഇയിലെ അൽ വത്ബയിൽ 347 പുതിയ വീടുകളുടെ സമുച്ചയം; പദ്ധതി ശൈഖ് ഖാലിദ് ഉദ്ഘാടനം ചെയ്തു
അബൂദബി: എമിറേറ്റിലെ അൽ വത്ബയിൽ പൗരന്മാർക്കായി നടപ്പിലാക്കിയ ഭവന പദ്ധതി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 8,75,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ പൗരന്മാർക്ക് 347 പുതിയ വീടുകളാണ് നൽകുന്നത്. 110 കോടി ദിർഹം ചെലവ് വരുന്നതാണ് പദ്ധതി. എല്ലാ സൗകര്യങ്ങളോടെയും നിർമിച്ച സമുച്ചയത്തിൽ 15 പാർക്കുകളും 1725 പേർക്ക് ഒരുമിച്ചുകൂടാവുന്ന നാലു പള്ളികളും വാണിജ്യ, സാമൂഹിക സൗകര്യങ്ങളും ഉൾപ്പെടും. ഉദ്ഘാടന ചടങ്ങിൽ പദ്ധതി ശൈഖ് ഖാലിദ് അവലോകനം വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും ചെയ്തു. സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്നതിനൊപ്പം അബൂദബിയിലെ ഇമാറാത്തികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ഭവനപദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
തലസ്ഥാനത്ത് താമസിക്കുന്ന സ്വദേശികൾക്കായി 274 കോടി ദിർഹം മൂല്യമുള്ള ഭവന സഹായ പദ്ധതിക്ക് ശൈഖ് ഖാലിദ് അംഗീകാരം നൽകിയിട്ടുണ്ട്. യു.എ.ഇ പ്രസിഡന്റ് ശെശഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻറെ നിർദേശപ്രകാരം 1800 പൗരന്മാർക്കാണ് സഹായം വിതരണം ചെയ്യുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)