ഗതാഗതക്കുരുക്കിന് പരിഹാരം; യുഎഇയിൽ മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ് പാലം അടുത്ത മാസം തുറക്കും
അജ്മാൻ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അജ്മാനെ ബന്ധിപ്പിക്കുന്ന പുതിയ പാലം അടുത്ത മാസം തുറക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന ഉമ്മു ഫാനിൻ ഏരിയയുടെ നിലവിലെ ഇന്റർസെക്ഷൻ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ വെസ്റ്റേൺ റീജ്യൻ പ്രോജക്ട്സ് വകുപ്പ് ഡയറക്ടർ എൻജിനീയർ മുനീറ അബ്ദുൽ കരീം പറഞ്ഞു. ഷാർജ എമിറേറ്റിലെ ഇന്റർചേഞ്ച്-3 ൽനിന്ന് അജ്മാനിലെ അൽ തല്ല, അൽ നുഐമിയ മേഖലയിലേക്ക് മൂന്നുവരിപ്പാലവും അൽ നുഐമിയ ഏരിയയിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് രണ്ടുവരിപ്പാലവും നിർമിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
പാലം പൂർത്തിയാകുന്നതോടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും അജ്മാനിലേക്കുള്ള ഗതാഗതക്കുരുക്കിന് വലിയതോതിൽ ശമനമുണ്ടാകും. നിലവിൽ വൈകുന്നേരങ്ങളിൽ അജ്മാനിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് കണ്ടുവരുന്നത്.
പുതിയ പാലം പൂർത്തിയാകുന്നതോടെ വളരെ വേഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും അജ്മാനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നത് യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)