യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ
റാസൽഖൈമ: എയർ അറേബ്യയുടെ റാസൽഖൈമയിൽ നിന്ന് കോഴിക്കോടിനുള്ള പുതിയ സർവീസിന് ‘ഹൗസ്ഫുൾ’ തുടക്കം. വിമാനത്താവളത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ റാക് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എൻജിനീയർ ശൈഖ് സാലിം ബിൽ സുൽത്താൻ അൽ ഖാസിമി സർവീസിൻറെ ഉദ്ഘാടനം നിർവഹിച്ചു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. റാക് വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് പത്ത് വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളതായി അധ്യക്ഷത വഹിച്ച എയർ അറേബ്യ സി.ഇ.ഒ ആദിൽ അൽ അലി പറഞ്ഞു.
ആദ്യപടിയായി മൂന്നു വിമാനങ്ങളാണ് സർവിസ് ആരംഭിക്കുന്നത്. ഭാവിയിൽ സർവിസ് വർധിപ്പിക്കുമെന്നും അദ്ദേഹം തുടർന്നു.റാസൽഖൈമയിലെ ആദ്യസന്ദർശനം തൻറെ നാട്ടിലേക്കുള്ള വിമാന സർവിസ് ഉദ്ഘാടനച്ചടങ്ങിനായത് കൂടുതൽ സന്തോഷം നൽകുന്നതാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇത് വടക്കൻ എമിറേറ്റിലെ മലയാളി സമൂഹത്തിന് കൂടുതൽ ഉപകാരപ്രദമാകുമെന്നും കോൺസൽ ജനറൽ തുടർന്നു. സർവിസ് റാസൽഖൈമയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)