Posted By user Posted On

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ പണി കിട്ടും

യുഎഇയില്‍ രജിസ്‌ട്രേഷന്‍ കാലാവധികഴിഞ്ഞ വാഹനങ്ങളുമായി റോഡിലിറങ്ങിയാല്‍ 500 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അധികൃതര്‍ ഓര്‍മിപ്പിച്ചു. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
നിശ്ചിത രജിസ്‌ട്രേഷന്‍ കാലാവധിക്കുശേഷമുള്ള ഒരുമാസം വാഹനയുടമയ്ക്ക് അധികസമയം നല്‍കും. ഈ കാലയളവില്‍ പിഴയീടാക്കുകയുമില്ല. എന്നാല്‍ ഒരു മാസത്തിനുശേഷം ഉടമയില്‍നിന്ന് പ്രതിമാസം 35 ദിര്‍ഹം പിഴയീടാക്കും. വാഹന രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഉടമയുടെ പേരിലുള്ള ഗതാഗതപ്പിഴകള്‍ തീര്‍പ്പാക്കണമെന്ന നിബന്ധനയുണ്ട്. അതിനുശേഷം ആര്‍.ടി.എ. യുടെ വാഹനപരിശോധന കേന്ദ്രങ്ങളിലെത്തി വാഹനപരിശോധന നടത്തുകയും ചെയ്യണം. ചെറിയ വാഹനങ്ങള്‍ക്ക് 12 മിനിറ്റും വലിയ വാഹനങ്ങള്‍ക്ക് 25 മിനിറ്റുമാണ് പരിശോധനാസമയം കണക്കാക്കുന്നത്. പരിശോധനയ്ക്കുശേഷം പുതുക്കല്‍, പരിശോധനാ നിരക്കുകള്‍ എന്നിവ വാഹനയുടമയെ അറിയിക്കും. ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവ മുഖേന പുതുക്കല്‍ പ്രക്രിയ നടത്താന്‍ സൗകര്യമുണ്ട്. മൂന്നുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കല്‍ സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *