Posted By user Posted On

യുഎഇ ദേശീയ ദിനം; പൊതു, സ്വകാര്യ മേഖലകൾക്ക് അവധിദിനം വീണ്ടും വർദ്ധിപ്പിച്ചു

യുഎഇ ദേശീയ ദിനം പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അധിക അവധി നൽകി. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ദേശീയ അവസരത്തോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി ദിവസങ്ങളായി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിസംബർ 2, 3, 4 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് വ്യാഴാഴ്ച മന്ത്രാലയം അറിയിച്ചു. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ല​ഭി​ക്കു​ന്ന​തോ​ടെ അ​ഞ്ചാം തീ​യ​തി​യാ​ണ്​ പി​ന്നീ​ട്​ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡി​സം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച വി​ദൂ​ര ജോ​ലി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ര​ക്ത​സാ​ക്ഷി​ദി​നം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദേ​ശീ​യ​ദി​ന അ​വ​ധി മൂ​ന്നു​ ദി​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഡി​സം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ണ്. യു.​എ.​ഇ​യു​ടെ 52ാം ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ ദു​ബൈ എ​ക്സ്​​പോ സി​റ്റി​യാ​ണ്​ വേ​ദി​യാ​കു​ന്ന​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *