Posted By user Posted On

യുഎഇയിൽ സ്കൂളുകൾക്ക് മൂന്ന് ദിവസം തുടർച്ചയായ അവധി

എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ, യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ, ന​ഴ്​​സ​റി​ക​ൾ എ​ന്നി​വ​ക്ക്​ യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മൂ​ന്ന് ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും. ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും അവധി ലഭിക്കും. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ ഖേല നിയന്ത്രിക്കുന്ന വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് (കെഎച്ച്ഡിഎ) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇ്ക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വിദൂരപഠനമായിരിക്കുമെന്നും അറിയിച്ചു. ഓണ്‍ലൈന്‍ പഠനം ആയതിനാല്‍ വെള്ളിയാഴ്ചയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതില്ല. മ​റ്റു ചി​ല എ​മി​റേ​റ്റു​ക​ളി​ലെ സ്കൂ​ളു​ക​ളി​ലും മൂ​ന്ന് ദി​വ​സം അ​വ​ധി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​​ മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനം ആയും പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *