Posted By user Posted On

യുഎഇയിൽ തെ​രു​വു​ക​ളി​ൽ അ​ഭ്യാ​സം; ക്വാ​ഡ്​ ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ദു​ബൈ: തെ​രു​വു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഭ്യാ​സ​പ്ര​ക​ട​ന​വും ബ​ഹ​ള​വു​മു​ണ്ടാ​ക്കി​യ​താ​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ നി​ര​വ​ധി ക്വാ​ഡ്​ ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ്​ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്​ കു​ട്ടി​ക​ളാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. നാ​ല് ട​യ​റു​ള്ള, ഓ​ഫ്​ റോ​ഡ്​ ഡ്രൈ​വി​ങ്ങി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ബൈ​ക്കു​ക​ൾ ത​ണു​പ്പു​കാ​ല​ത്ത്​ വ്യാ​പ​ക​മാ​കാ​റു​ണ്ട്. ഇ​താ​ണ്​ കു​ട്ടി​ക​ൾ രാ​ത്രി റോ​ഡു​ക​ളി​ൽ വ​ൻ ശ​ബ്​​ദ​ത്തോ​ടെ അ​ല​ക്ഷ്യ​മാ​യി ഓ​ടി​ക്കു​ന്ന​ത്​ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ സം​ഘം ഇ​ത്ത​രം റൈ​ഡ​ർ​മാ​രെ വീ​ട്​ വ​രെ പി​ന്തു​ട​ർ​ന്നാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

താ​മ​സ​ക്കാ​ർ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ കു​ട്ടി​ക​ൾ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ​ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന. സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ റോ​ഡു​ക​ളി​ൽ ക്വാ​ഡ്​ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

റോ​ഡി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ന്ന ഇ​ത്ത​രം ബൈ​ക്കു​ക​ൾ വി​ട്ടു​കി​ട്ടാ​ൻ 50,000 ദി​ർ​ഹം വ​​രെ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. മ​ണ​ൽ മേ​ഖ​ല​ക​ളി​ലും സ​മാ​ന സ്ഥ​ല​ങ്ങ​ളി​ലും ഓ​ടി​ക്കു​ന്ന​തി​ന്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്​ ബൈ​ക്കു​ക​ളെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്ത​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ര​ക്ഷി​താ​ക്ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ടി അ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​ന​ൽ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ മി​ക്ക വി​നോ​ദ മോ​ട്ടോ​ർ​സൈ​ക്കി​ൾ റൈ​ഡ​ർ​മാ​രും ശ​രി​യാ​യ ഡ്രൈ​വി​ങ്​ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്നും പ്ര​സ്താ​വ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ് ആ​പ്പി​ലെ ‘പൊ​ലീ​സ് ഐ’​സേ​വ​നം വ​ഴി​യോ ‘വി ​ആ​ർ ഓ​ൾ പൊ​ലീ​സ്​’ എ​ന്ന ഹോ​ട്ട്‌​ലൈ​നി​ലേ​ക്ക് 901 ന​മ്പ​റി​ൽ വി​ളി​ച്ചോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​മെ​ന്നും അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *