രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു
മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മകന്റെ ക്രൂരത. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടാവുകയും പ്രകോപിതനായ മകൻ അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വെട്ടേറ്റ അമ്മ ഉടൻ മരിച്ചു. അയൽക്കാർ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസാണ് മൃതദേഹം ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചത്. സംഭവത്തിന് ശേഷം അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസെടുത്തതായും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)