
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
അജ്‌മാൻ: കൊല്ലം അഞ്ചൽ സ്വദേശി അജ്മാനിൽ നിര്യാതനായി. അഞ്ചൽ അഗസ്ത്യക്കോട് ഇഖ്ബാലിന്റെ മകൻ സുനിൽ ഷാ (47) ആണുമരിച്ചത്.
ശനിയാഴ്ച വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വന്തമായി ബിസിനസ്സ് ചെയ്ത് വരികയായിരുന്നു. മാതാവ്: ഐഷ ബീവി. ഭാര്യ: സജന. മൂന്ന് മക്കളുണ്ട്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)