Posted By user Posted On

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് യുഎഇയിലെ ഈ എമിറേറ്റുകളിൽ 50 ശ​ത​മാ​നം പി​ഴ​യി​ള​വ്

റാ​സ​ല്‍ഖൈ​മ: 52ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​സ​ൽ​ഖൈ​മ​യി​ലും ഉ​മ്മു​ൽ​ഖു​വൈ​നി​ലും പി​ഴ​യി​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. റാ​ക് പ​ബ്ലി​ക് സ​ര്‍വി​സ് വ​കു​പ്പു​മാ​യി (റാ​ക് പി.​എ​സ്.​ഡി) ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് വി​ധി​ച്ചി​രു​ന്ന പി​ഴ തു​ക​യി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ് ന​ല്‍കു​മെ​ന്ന്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​ൻ​ജി​നീ​യ​ര്‍ ഖാ​ലി​ദ് ഫാ​ദി​ല്‍ അ​ല്‍ അ​ലി​യാ​ണ്​ അ​റി​യി​ച്ച​ത്. ദേ​ശീ​യ​ദി​ന സ​ന്തോ​ഷ​ത്തി​നൊ​പ്പം സ​മൂ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ഭാ​രം ല​ഘൂ​ക​രി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ള​വ്. പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ തു​ട​ങ്ങി റാ​ക് പി.​എ​സ്.​ഡി​ക്ക് കീ​ഴി​ല്‍ വ​രു​ന്ന എ​ല്ലാ പി​ഴ​ക​ള്‍ക്കും ഇ​ള​വ് ബാ​ധ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ട്രാ​ഫി​ക്​ പി​ഴ​ക​ൾ​ക്കാ​ണ്​ 50 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​ത്. 2023 ന​വം​ബ​ർ ഒ​ന്നി​ന് മു​മ്പ് ഉ​മ്മു​ൽ ഖു​വൈ​ൻ എ​മി​റേ​റ്റി​ൽ ന​ട​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യി​ലാ​ണ്​ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​ത്തി​നും ഈ ​കി​ഴി​വ് ബാ​ധ​ക​മാ​ണ്. 2023 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 2024 ജ​നു​വ​രി ഏ​ഴു വ​രെ​യാ​ണ്​ ഇ​ള​വ്​ നേ​ടാ​നു​ള്ള അ​വ​സ​രം. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പി​ഴ​യൊ​ടു​ക്കാ​ൻ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​തി​നു​മാ​ണ്​​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ, പൊ​തു-​സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ വ​രു​ന്ന രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ, ഹെ​വി വാ​ഹ​ന​ങ്ങ​​ളോ മോ​ട്ടോ​ർ​ബൈ​ക്കു​ക​ളോ ചു​വ​പ്പ്​ ലൈ​റ്റ്​ മ​റി​ക​ട​ക്ക​ൽ, പ​ര​മാ​വ​ധി വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​റി​ല​ധി​കം ക​വി​യു​ക, വാ​ഹ​ന എ​ൻ​ജി​നി​ൽ മാ​റ്റം വ​രു​ത്തു​ക എ​ന്നി​വ​യ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക്​ പി​ഴ​യി​ള​വ്​ ല​ഭി​ക്കി​ല്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *