കാത്തിരുന്ന് മുഷിയേണ്ട, 10 സെക്കൻഡിൽ ചെക്ക്-ഇൻ, ബോർഡിങിന് മൂന്ന് സെക്കൻഡ്: അത്യാധുനിക സൗകര്യങ്ങളുമായി യുഎഇ വിമാനത്താവളം
അബുദാബി: യാത്രക്കാർക്ക് അതിവേഗ ചെക്ക് ഇൻ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. പുതിയ ടെർമിനലായ ടെർമിനൽ എ വഴിയാണ് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത്. ഇവിടെ 10 സെക്കൻഡുകൾക്കകം ചെക്ക്-ഇൻ ചെയ്യാം, ബോർഡിങിന് വെറും മൂന്ന് സെക്കൻഡ് മതി.കാത്തിരുന്ന് മുഷിയാതെ അതിവേഗം ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാമെന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് സജ്ജമാക്കിയ ടെർമിനൽ എയിലൂടെ ആയാസ രഹിത യാത്രയാണ് യാത്രക്കാർക്ക് ഒരുക്കുന്നത്. ചെക്ക്-ഇൻ ചെയ്ത് സ്മാർട്ട് ഗേറ്റ് കടക്കുമ്പോൾ തന്നെ നിർമ്മിത ബുദ്ധി ക്യാമറ സ്‌കാൻ ചെയ്ത് കഴിഞ്ഞിരിക്കും. വെറും 12 മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കി ഗേറ്റിലെത്താം. ടെർമിനൽ എയിൽ അഞ്ചിടങ്ങളിൽ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഒമ്പത് സ്ഥലങ്ങളിൽ കൂടി ബയോമെട്രിക് സ്ഥാപിക്കും. നവംബർ ഒന്നിനാണ് ടെർമിനൽ എ തുറന്നു പ്രവർത്തിച്ചത്. സെൽഫ് സർവീസ് ചെക്ക്-ഇൻ, സെൽഫ് സർവീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷൻ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)