കുവൈറ്റിൽ വ്യത്യസ്തമായ ഒരു വിവാഹമോചന കേസ്: ഭാര്യയുടെ അവശ്യം തള്ളി കോടതി
കുവൈത്ത് സിറ്റി: അസാധാരണമായ കാരണങ്ങളുമായി വന്ന ഒരു വിവാഹമോചന കേസിൽ ഭാര്യയുടെ ആവശ്യം തള്ളി കോടതി. പ്ലേസ്റ്റേഷൻ ഗെയിമിനോടുള്ള ഭർത്താവിന്റെ അമിത ആസക്തി ദാമ്പത്യ ഐക്യത്തെ തകർക്കുന്നു എന്നാണ് ഭാര്യയുടെ ഹർജിയിൽ പറഞ്ഞിരുന്നത്. കുവൈത്തിലെ കോടതി ഈ അപേക്ഷ അസാധുവായി കണക്കാക്കുകയും ഭാര്യയിൽ നിന്ന് കൂടുതൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.ദാമ്പത്യ ജീവിതം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ വിവാഹമോചനം അനുവദിക്കാവൂ എന്ന വാദത്തിൽ ഭർത്താവിന്റെ അഭിഭാഷകൻ ഉറച്ച് നിന്നു. തന്റെ കക്ഷി വഞ്ചനാപരമായ പ്രവൃത്തികളൊന്നും ചെയ്തിട്ടില്ലെന്നും സാമ്പത്തികമായി പിശുക്ക് കാണിക്കുന്നില്ലെന്നും ഭാര്യയോട് ക്രൂരത കാണിച്ചിട്ടില്ലെന്നും നിയമപരമായ ബാധ്യതകൾ നിറവേറ്റാതെ ഇരുന്നിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ദാമ്പത്യ ജീവിതം തുടരാൻ ആഗ്രഹിക്കുന്നുവെന്നുള്ള ഭർത്താവിന്റെ ആവശ്യം കോടതി പരിഗണിക്കുകയും ചെയ്തു.ഇത്തരം കാരണങ്ങൾ വിവാഹ മോചനം നൽകാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി യുവതിയുടെ ഹർജി തള്ളിയത്. തുടർന്ന്, പങ്കാളിയുമായുള്ള വിവാഹ ജീവിതം തുടരാൻ ആഗ്രഹിക്കുന്നുവെന്നുള്ള ഭർത്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭാര്യയുടെ ആശങ്കകൾ നിയമപരമായ വേർപിരിയലിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)