യുഎഇയിൽ ഹൈഡ്രജൻ ടാക്സി; പരീക്ഷണാടിസ്ഥാനത്തിൽ സർവീസ്
അബൂദബി: ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ അബൂദബിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്.
പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം. അഡ്നോക്ക് കഴിഞ്ഞ ദിവസം അബൂദബിയിൽ ഹൈഡ്രജൻ ഇന്ധനമായി നിറക്കുന്ന സ്റ്റേഷനുകളും തുറന്നിട്ടുണ്ട്.
ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് അതിവേഗം പരിവർത്തനം നടത്തുന്നതിൻറെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. അബുദാബിയുടെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി സൗഹൃദ ടാക്സികൾ ഉപയോഗിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി. കോപ് 28 കാലാവസ്ഥാ സമ്മേളനം ദുബൈയിൽ ആരംഭിച്ച അതേ സമയത്ത് തന്നെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)