Posted By user Posted On

ആറ് സംഖ്യകളിൽ അഞ്ചും മാച്ചായി; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, മഹ്സൂസിലൂടെ സുദർശൻ നേടിയത് 22,66,062 രൂപ

ദുബൈ: ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യമെത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസി ഇന്ത്യക്കാരനായ സുദർശൻ. ഇത്ര വലിയ തുക തന്റെ ജീവിതം മാറ്റി മറിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് തെല്ലും സംശയമില്ല. യുഎഇയിലെ പ്രധാന നറുക്കെടുപ്പുകളിലൊന്നായ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ ദിർഹമാണ് സുദർശൻ സ്വന്തമാക്കിയത്. ഏകദേശം രൂപ.നറുക്കെടുത്ത ആറ് സംഖ്യകളിൽ അഞ്ചെണ്ണം യോജിച്ചു വന്നതോടെയാണ് സുദർശന് സമ്മാനം ലഭിച്ചത്. പ്രതിവാര ട്രിപ്പിൾ 100 റാഫിൾ ഡ്രോയിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ സുദർശൻ വിജയിച്ചത്. അജ്മാനിൽ റിസർച് ആൻഡ് ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം മഹ്‌സൂസിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്.

ഒരു വർഷത്തിലേറെയായി യുഎഇയിലുള്ള സുദർശൻ, സോഷ്യൽ മീഡിയ വഴി മഹ്‌സൂസിനെ കുറിച്ച് അറിയുകയും പങ്കെടുക്കാൻ തുടങ്ങുകയുമായിരുന്നു. വല്ലപ്പോഴും ആഴ്ചയിൽ രണ്ട് ടിക്കറ്റുകളാണ് ഇദ്ദേഹം വാങ്ങിയിരുന്നത്. ഇ മെയിൽ പരിശോധിച്ച് വിജയിയായ വിവരം അറിഞ്ഞതോടെ സുദർശൻ അമ്പര100,000 ദിർഹമാണെന്ന് മനസ്സിലാക്കി. സ്വർണം വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ഈ പണം ചെലവഴിക്കാനാണ് സുദർശന്റെ തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *