വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക്
ദുബായിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽ പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക് . ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ദുബായിലേക്ക് സഞ്ചരിച്ച എമിറേറ്റ്സ് വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടുണ്ടായ ഉലച്ചിലിൽ ഏതാനും യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരുക്കേറ്റത്. തിങ്കളാഴ്ച പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ചുഴിയിൽ അകപ്പെട്ടത്. അപ്രതീക്ഷിത ചുഴിയിൽ പെട്ട് വിമാനം ഉലഞ്ഞു. പരുക്കേറ്റവർക്ക് വിമാനത്തിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകി. പ്രാദേശിക സമയം പുലർച്ചെ 4.45ന് വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി. തുടർ ചികിത്സ ആവശ്യമായവരെ ആശുപത്രിയിലേക്കു മാറ്റി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)